സ്വർണക്കുതിപ്പിന് ഇന്ന് അവധിയുണ്ടോ? വില കൂടിയോ കുറഞ്ഞോ?

കഴിഞ്ഞ ദിവസങ്ങളിലെല്ലാം സ്വർണവില ഏറിയും കുറഞ്ഞും മാറിമറിയുകയാണ്. ആ​ഗസ്റ്റ് മാസത്തിൻ്റെ തുടക്കം മുതൽ തന്നെ കുതിച്ചുയരുകയായിരുന്നു സ്വർണവില. ചില ദിവസങ്ങളിൽ വിലയിൽ നേരിയ താഴ്ചകൾ സംഭവിച്ചുവെങ്കിലും അവയൊന്നും തന്നെ സാധാരണക്കാരെ ആശ്വാസത്തിൽ ആക്കിയിരുന്നില്ല.

ആ​ഗസ്റ്റ് 7നും സ്വർണവില കൂടി. 800 രൂപയാണ് സ്വർണവിലയിൽ വർധനവുണ്ടായത്. ഇതോടെ ഒരു പവൻ സ്വണത്തിന്റെ വില 1,11,720 രൂപയായി. ഇന്ന് വിലയിൽ മാറ്റം രേഖപ്പെടുത്തിയിട്ടില്ല. ഇന്നും 1,11,720 രൂപയിലാണ് സ്വർണവ്യാപാരം നടക്കുന്നത്. 13,965 രൂപയാണ് ഒരു ​ഗ്രാം സ്വർണത്തിന്റെ വില.
110920 രൂപയിൽ നിന്നാണ് 1,11,720 രൂപയിലേക്ക് വില കഴിഞ്ഞ ദിവസം കുതിച്ചത്. ഈ മാസം ഇതുവരെ ഉണ്ടായതിൽ വെച്ച് ഏറ്റവും വലിയ വിലയാണിത്. ആ​ഗസ്റ്റ് നാലിനായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലേക്ക് സ്വർണം എത്തിയത്. 1,05,600 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന് വില. പിന്നീടങ്ങോട് വിലയിൽ വലിയ ഉയർച്ചയാണ് ഉണ്ടായത്. ഇനിയും വില കൂടുമെന്നാണ് വിലയിരുത്തൽ.