കടയ്ക്കാവൂർ ചാവടിമുക്കിൽ വൈകിട്ട് മൂന്നര മണിയോടെ ആയിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ വിജിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. രണ്ട് കൈകൾക്കും വെട്ടേറ്റു.
കടയ്ക്കാവൂർ സ്വദേശിനി വിജി(38)ക്കാണ് വെട്ടേറ്റത്
ഇവരുടെ രണ്ടാം ഭർത്താവാണ് വെട്ടിയത് എന്നാണ് അറിയുന്നത്. ആദ്യ വിവാഹത്തിൽ നിന്നും മോചിതയായ വിജി അഞ്ചുതെങ്ങ് സ്വദേശി അനു എന്ന യുവാവിനോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഇവർ തമ്മിൽ നിരന്തരം കുടുംബ പ്രശ്നങ്ങൾ നിലനിന്നിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്.
ഇന്ന് ഉച്ചയോടെ വിജി അനു ജോലി ചെയ്തിരുന്ന വർക്ക് ഷോപ്പിലെത്തി അയാളുമായി വാക്കു തർക്കത്തിൽ ഏർപ്പെട്ടു. തുടർന്ന് ഇയാളാണ് വെട്ടുകത്തിയെടുത്ത് ഇരു കൈകളിലും ശരീരത്തിലും വെട്ടിപ്പരിക്കേല്പിച്ചത് എന്നാണ് സൂചന. ഒരു കൈ പൂർണമായും മുറിഞ്ഞ് മാറിയ അവസ്ഥയിലാണ് വിജിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
