ഭാര്യയെ മര്‍ദ്ദിക്കാന്‍ കിട്ടിയില്ല.ഭാര്യാമാതാവിനെ മർദിച്ചു ദേഷ്യം തീര്‍ത്തു. പ്രതി ഏരൂർ പോലീസിന്റെ പിടിയിൽ

അഞ്ചൽ :ഭാര്യയെ മ**ര്‍ദ്ദിക്കാന്‍ കിട്ടിയില്ല.

ഭാര്യാമാതാവിനെ മർദിച്ചു ദേഷ്യം തീര്‍ത്തു. പ്രതി ഏരൂർ പോലീസിന്റെ പിടിയിൽ 

കമുകഞ്ചേരി പ്രദീപ് ഭവനിൽ 45 വയസ്സുള്ള പ്രദീപ് കുമാറിനെയാണ് ഏരൂർ പോലീസ് പിടികൂടിയത്.

രാവിലെ മദ്യപിച്ച് എത്തിയ പ്രദീപ് ഏരൂർ സ്വദേശിയായ ഭാര്യയുമായി വീട്ടിൽ വഴക്കിടുകയും തുടർന്ന് ഭാര്യയെ തല്ലാൻ കിട്ടാത്തതിനുള്ള വൈരാഗ്യം കൊണ്ട് ഭാര്യയുടെ മാതാവിനെ അടുത്തുള്ള ക്ഷേത്രത്തിലെത്തി മർദ്ദിക്കുകയായിരുന്നു.
 പിന്നീട് വീട്ടിലെത്തിയ പ്രതി വീട്ടുപകരണങ്ങൾ അടിച്ചു നശിപ്പിക്കുകയും മറ്റുള്ള സാധനങ്ങൾക്ക് തീയിടുകയും ചെയ്തു.
 സംഭവ ശേഷം ആംബുലൻസ് ഡ്രൈവർ കൂടിയായ പ്രദീപ് സ്ഥലത്തുനിന്നും കടന്നുകളയുകയായിരുന്നു.

 തുടർന്ന് ഭാര്യ പിതാവിന്റെ പരാതിയിൽ കേസെടുത്ത ഏരൂർ പോലീസ് ഇയാളെ തിരുവനന്തപുരത്തുനിന്നും പിടികൂടുകയായിരുന്നു.