*ആലംകോട് ഗവ : VHSS ൽ നശാമുക്ക് യുവ ഫോർ വികസിത ഭാരത് പ്രോജക്ട് നടപ്പിലാക്കി*

ആറ്റിങ്ങൽ : ആലംകോട് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗം എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നശാ മുക്ക് യുവ ഫോർ വികസിത ഭാരത് പ്രോജക്ട് നടപ്പിലാക്കി.
 റീജിയണൽ ഡയറക്ടറേറ്റ് തലത്തിൽ സംസ്ഥാനത്തെ 10 സ്കൂളുകളെ തിരഞ്ഞെടുത്തതിൽ ഒന്നാണ് ആലംകോട് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ.
 പ്രോജക്ടിന്റെ ഔപചാരികമായ ഉദ്ഘാടനം കരവാരം പഞ്ചായത്ത് മെമ്പർ ശ്രീമതി. ജുനൈന നസീർ നിർവഹിച്ചു.
 പിടിഎ പ്രസിഡന്റ് ശ്രീ.ദാഹിർ അധ്യക്ഷത വഹിച്ചു. നഗരൂർ ASI ശ്രീ വിനു, പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ.നിസാറുദ്ദീൻ, എക്സിക്യൂട്ടീവ് അംഗം ശ്രീ. മേവർക്കൽ നാസർ, പ്രിൻസിപ്പാൾ ശ്രീമതി. വി നിഷ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സന്ധ്യ എസ് നായർ തുടങ്ങിയവർ സംബന്ധിച്ചു.
 ആറ്റിങ്ങൽ സിവിൽ എക്സൈസ് ഓഫീസർ ശ്രീ. ശരത് ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് നയിച്ചു.