വർക്കല പനയറ സ്വദേശിയായ അമൽ (20) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്.
പനയറ നിന്നും ആറ്റിങ്ങലിലേക്ക് ബൈക്കിൽ സുഹൃത്തിനൊപ്പം വരികയായിരുന്നു അമൽ. ആറ്റിങ്ങൽ നിന്നും കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം. റോഡിലേക്ക് തെറിച്ച് വീണ അമലിനെയും സഹയാത്രികനെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല.