യാത്രക്കാർക്കായി Pol App ലെ റെയിൽ മൈത്രി ഒരുക്കുന്ന പ്രധാന സൗകര്യങ്ങൾ:
🔹 ലോൺലി പാസഞ്ചർ (Lonely Passenger)
രാത്രികാലങ്ങളിലോ ദീർഘദൂര യാത്രകളിലോ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും പ്രത്യേക സുരക്ഷ. വിവരങ്ങൾ ആപ്പിൽ രജിസ്റ്റർ ചെയ്താൽ റെയിൽവേ പോലീസിന്റെ നിരീക്ഷണവും സംരക്ഷണവും യാത്രയിലുടനീളം ഉറപ്പാക്കാം.
🔹 ലോസ്റ്റ് പ്രോപ്പർട്ടി ഗാലറി (Lost Property Gallery)
യാത്രയ്ക്കിടയിലോ സ്റ്റേഷനിലോ വിലപിടിപ്പുള്ള വസ്തുക്കളോ രേഖകളോ നഷ്ടപ്പെട്ടോ? റെയിൽവേ പോലീസിന് ലഭിച്ച സാധനങ്ങളുടെ വിവരങ്ങളും ഫോട്ടോകളും ഈ ഗാലറിയിൽ പരിശോധിക്കാം.
🔹 സംഭവങ്ങൾ ഉടനടി റിപ്പോർട്ട് ചെയ്യാം (Report An Incident)
ട്രെയിനിലോ പ്ലാറ്റ്‌ഫോമിലോ നടക്കുന്ന അനിഷ്ട സംഭവങ്ങൾ, അതിക്രമങ്ങൾ എന്നിവ തത്സമയം ഫോട്ടോ/വിവരങ്ങൾ സഹിതം പോലീസിനെ അറിയിക്കാം.
🔹 രഹസ്യ വിവരങ്ങൾ പങ്കുവെക്കാം (Secret Information)
ലഹരിക്കടത്ത്, മോഷണം തുടങ്ങിയ സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ സംബന്ധിച്ച വിവരങ്ങൾ വ്യക്തിവിവരങ്ങൾ വെളിപ്പെടുത്താതെ സുരക്ഷിതമായി പോലീസിലേക്ക് കൈമാറാം.
🔹 പ്ലാറ്റ്‌ഫോമിലെ കടകളുടെ വിവരങ്ങൾ (Shops on Platform)
വിവിധ സ്റ്റേഷനുകളിലെ പ്രധാന കടകൾ, ഭക്ഷണശാലകൾ എന്നിവയുടെ വിവരങ്ങൾ എളുപ്പത്തിൽ അറിയാം.
സേവനം ലഭ്യമാക്കാൻ: ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ Pol-App ഡൗൺലോഡ് ചെയ്ത് 'Rail Maithri' സന്ദർശിക്കുക.
#keralapolice #statepolicemediacentre