പുനലൂർ ഗവ. പോളിടെക്നിക്കിലെ അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്‌ത്‌ പ്രചരിപ്പിച്ചെന്ന പരാതിയിൽ എൻജിനീയറിങ് വിദ്യാർത്ഥിക്കെതിരെ കേസെടുത്തു.

കൊല്ലം:പുനലൂർ: അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്‌ത്‌ പ്രചരിപ്പിച്ചെന്ന പരാതിയിൽ എൻജിനീയറിങ് വിദ്യാർത്ഥിക്കെതിരെ കേസെടുത്തു. 
പുനലൂർ ഗവ. പോളിടെക്നിക്കിലെ വിദ്യാർത്ഥി എസ് അച്യുതിനെതിരെയാണ് പോലീസ് കേസ് രജിസ്‌റ്റർ ചെയ്തതത്‌. അധ്യാപകരുടേയും വിദ്യാർത്ഥിനികളുടേയും ചിത്രങ്ങൾ മോർഫ് ചെയ്ത‌ത് അശ്ലീല സൈറ്റുകളിൽ പ്രചരിപ്പിച്ചെന്ന കോളേജ് അധികൃതരുടെ പരാതിയിലാണ് കേസെടുത്തത്. സംഭവത്തിൽ വിദ്യാർത്ഥിനികളും പരാതി നൽകിയിട്ടുണ്ട്.
പോളിടെക്നിക്കിലെ അഞ്ചാം സെമസ്‌റ്റർ ഇലക്ട്രോണിക്സ്‌സ് എൻജിനീയറിങ് വിദ്യാർത്ഥിയാണ് അച്യുത്. ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചുവെന്ന് ഇയാൾ രക്ഷിതാക്കളോടും അധ്യാപകരോടും സമ്മതിച്ചിട്ടുണ്ട്. അച്യുതിനെ കോളജിൽ നിന്നും സസ്‌പൻഡ്‌ ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ആറാം തീയതിയാണ് പുനലൂർ പോലീസിൽ കോളേജ് അധികൃതർ പരാതി നൽകുന്നത്. എന്നാൽ രണ്ടുദിവസം പിന്നിട്ടിട്ടും പോലീസ് നടപടി സ്വീകരിക്കാത്തത് രാഷ്ട്രീയകക്ഷികളുടെ ഇടപെടൽ കാരണമെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം.
സഹപാഠികളുടെയും അധ്യാപികമാരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് സൈറ്റുകളിൽ പ്രചരിപ്പിച്ചു എന്ന് വിദ്യാർഥി തന്നെ സമ്മതിച്ച സാഹചര്യത്തിൽ പോലീസിന്റെ ഭാഗത്തുനിന്നും നടപടി ഉണ്ടാകുന്നതിനുള്ള കാലതാമസം വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്...