തിരുവനന്തപുരം ജില്ലയിലെ കാപ്പിൽ മുതൽ പൊഴിയൂർ വരെ ഇന്ന് വൈകിട്ട് മുതൽ നാളെ രാത്രി വരെ ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം കള്ളക്കടൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. കന്യാകുമാരി തീരത്തും ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.
അതേസമയം, കാസർകോട് , കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട , കൊല്ലം ജില്ലകളുടെ കിഴക്കൻ മേഖലകളിൽ ഇന്ന് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം ഉൾപ്പെടെയുള്ള നഗരങ്ങളിലും സമീപ ജില്ലകളിലും സാധാരണ മഴയ്ക്കും സാധ്യത. ഉച്ചയ്ക്കുശേഷവും വൈകിട്ടും രാത്രിയിലും ആണ് മഴ പ്രതീക്ഷിക്കുന്നത്.