ബസ് യാത്രയ്കിടെ വയോധികയുടെ ഒന്നര പവന്റെ സ്വർണ്ണ മാല മോഷ്ടിക്കുന്നതിനിടെ അന്യസംസ്ഥാന സ്വദേശികളായ മൂന്ന് യുവതികൾ പിടിയിലായി. തമിഴ്നാട് തൂത്തുകുടി സ്വദേശികളായ സിന്ധു,
ജ്യോതി,മിനാക്ഷി എന്നിവരാണ് പിടിയിലായത്. അഞ്ചൽ - ചണ്ണപ്പേട്ട റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സിൽ യാത്ര ചെയ്ത കരുകോൺ സ്വദേശിനി ഓമന(65)യുടെ ഒന്നര പവൻ്റെ സ്വർണ്ണമാലയാണ് ഇവർ മോഷ്ടിയ്ക്കാൻശ്രമിച്ചത്. മോഷണം ശ്രദ്ധയിൽപ്പെട്ട ബസ് ജീവനക്കാരും യാത്രക്കാരും ഇവരെ കയ്യോടെ പിടിക്കുകയായിരുന്നു. തുടർന്ന് ഏരൂർ പോലീസിനെ വിവരം അറിയിക്കുകയും സ്ഥലത്ത് എത്തിയ പോലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രതികളെ പോലീസ് കോടതിയിൽ ഹാജരാക്കും.ബസ് യാത്രക്കാരും ജീവനക്കാരും ഇത്തരത്തിലുള്ള യാത്രക്കാരെ ശ്രദ്ധിക്കണമെന്നും മോഷണം ശ്രദ്ധയിൽ പെട്ടാൽ അടുത്ത പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നും, പോലീസ് പൊതുജനങ്ങളെ അറിയിച്ചു .