കൊല്ലം: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച കാറും എതിരെ വന്ന ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികരായ 2 പേർക്ക് ദാരുണാന്ത്യം. കൊല്ലം പുന്തലത്താഴം സ്വദേശി ചന്ദ്രൻപിള്ള (65), ഇരവിപുരം തട്ടാമല മാളികവയൽ കെടിഎം നഗറിൽ ജാഫർ (56) എന്നിവരാണു മരിച്ചത്. കൊല്ലം പായിക്കട ജഗതി സ്റ്റോർ ജീവനക്കാരായിരുന്നു ഇരുവരും.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് കുളത്തൂപ്പുഴയിലെ പലചരക്കു കടകളിൽ നിന്നും കലക്‌ഷൻ എടുത്ത ശേഷം മടത്തറയിലേക്കു കലക്‌ഷൻ എടുക്കാനായി പോകുമ്പോൾ ഓന്തുപച്ചയിലായിരുന്നു അപകടം
കൊല്ലത്തുനിന്ന് കുളത്തൂപ്പുഴയിലെ പലചരക്കുകടകളിൽ തേയിലയുടെ പണപ്പിരിവിനായി എല്ലാ ശനിയാഴ്ചകളിലും എത്താറുള്ളവരാണ് മരിച്ചത്.
പതിവുപോലെ ഇന്നും കുളത്തൂപ്പുഴയിലെ കളക്ഷൻ പൂർത്തിയാക്കി മടത്തറയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. തമിഴ്‌നാട്ടിലേക്ക് പോകുകയായിരുന്ന സ്കോർപിയോ കാറുമായി ഇവർ സഞ്ചരിച്ച വാഹനം കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
അപകടത്തിന്റെ ആഘാതത്തിൽ ഇരുവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.
.