വർക്കല അണ്ടർപാസേജിന് സമീപം രാത്രി 10.20 ഓടെയാണ് അപകടം. എതിർദിശയിൽ നിന്നും വന്ന ടാക്സി കാർ ആംബുലൻസിൽ ഇടിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ടാക്സി ഡ്രൈവർ വണ്ടി ഉപേക്ഷിച്ചു കടന്ന് കളഞ്ഞു.
രോഗിയായ കുരയ്ക്കണ്ണി സ്വദേശി വിഷ്ണുവും പിതാവും ആയിരുന്നു ആംബുലൻസിൽ ഉണ്ടായിരുന്നത്. വിഷ്ണുവിന്റെ അച്ഛന് അപകടത്തിൽ തലയ്ക്ക് പരിക്കേറ്റു. ആംബുലൻസ് ഡ്രൈവർക്കും വിഷ്ണുവിനും ടാക്സി കാറിൽ ഉണ്ടായിരുന്നവർക്കും നിസാര പരിക്കുണ്ട്. രോഗിയെയും പിതാവിനെയും മറ്റൊരു ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്.
ടാക്സി ഡ്രൈവർ മദ്യപിച്ചിരുന്നതായി ആണ് പോലീസിൽ നിന്നും ലഭിക്കുന്ന വിവരം. കാറിനുള്ളിൽ നിന്നും മദ്യകുപ്പിയും ഗ്ലാസുകളും കണ്ടെടുത്തിട്ടുണ്ട്.