ആര്‍. രാജശ്രീയുടെ 'ആത്രേയകം' നോവലിന് 2026ലെ വയലാർ അവാർഡ്. മലയാളത്തിലെ മികച്ച സാഹിത്യകൃതിക്ക് കേരളത്തിൽ വർഷംതോറും നൽകുന്ന പ്രമുഖ സാഹിത്യ പുരസ്കാരമാണ് വയലാർ അവാർഡ്. കവിയും ഗാനരചയിതാവുമായ വയലാർ രാമവർമയുടെ സ്മരണാർഥം വയലാർ രാമവർമ മെമ്മോറിയൽ ട്രസ്റ്റ് 1977ലാണ് പുരസ്കാരം ഏർപ്പെടുത്തിയത്.
ആർ. രാജശ്രീ ആത്രേയകം
പുരസ്കാരം നിലവിൽ ഒരു ലക്ഷം രൂപയും വെള്ളിഫലകവും പ്രശസ്തിപത്രവും ഉൾപ്പെടുന്നതാണ്. ആരംഭകാലത്ത് 25,000 രൂപയായിരുന്നു സമ്മാനത്തുക. വയലാർ രാമവർമയുടെ ചരമവാർഷിക ദിനമായ ഒക്ടോബർ 27നാണ് എല്ലാ വർഷവും പുരസ്കാരം സമ്മാനിക്കുന്നത്.
ആര്‍. രാജശ്രീ 1977 ജൂലൈ 22ന് കണ്ണൂര്‍ ജില്ലയിലെ പറശ്ശിനിക്കടവില്‍ ജനിച്ചു. ആനുകാലികങ്ങളില്‍ കഥകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'നായികാനിര്‍മിതി: വഴിയും പൊരുളും', 'അപസര്‍പ്പകാഖ്യാനങ്ങള്‍: ഭാവനയും രാഷ്ട്രീയവും', 'കൃഷ്ണനു വേണ്ടിയുണ്ടായ പെണ്ണുങ്ങള്‍' എന്നിവയാണ് പുസ്തകങ്ങള്‍. 'കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത'യ്ക്ക് 2021ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജ് മലയാളവിഭാഗം ആൻഡ് ഗവേഷണ കേന്ദ്രത്തില്‍ അദ്ധ്യാപിക.