ശാസ്ത്ര ചിന്തകൾക്ക് ചിറകേകാം, പ്രതിഭകൾക്ക് വേദിയൊരുക്കാം- കണിയാപുരം ഉപജില്ല സ്കൂൾ ശാസ്ത്രമേള തോന്നയ്ക്കലിൽ.

കണിയാപുരം ഉപജില്ല സ്കൂൾ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഐടി, പ്രവർത്തി പരിചയ മേളയ്ക്ക് തുടക്കമായി.
പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോളി പത്രോസ് മേള ഉദ്ഘാടനം ചെയ്തു. മംഗലപുരം പഞ്ചായത്ത് പ്രസിഡന്റ് എസ് ശ്രീ ചന്ദ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം എസ് കാർത്തിക, പോത്തൻകോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ഷിബു, മംഗലപുരം പഞ്ചായത്ത് വികസന കാര്യ അധ്യക്ഷൻ വേങ്ങോട് മധു, ബ്ലോക്ക് അംഗം ആർ ജയൻ, വാർഡ് അംഗങ്ങളായ എം എസ് ഉദയകുമാരി, ആർ ബി റീന,എ ജുമൈല ബീവി, കെആർ വിനോദ്, കണിയാപുരം എ ഇ ഒ ആർ എസ് ഹരികൃഷ്ണൻ, കണിയാപുരം ബി പി സി മുഹമ്മദ് യാസീൻ, എച്ച് എംഫോറം സെക്രട്ടറി എ ഷാജഹാൻ, തോന്നയ്ക്കൽ ഗവ.ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ ജെസി ജലാൽ, പ്രഥമാധ്യാപകൻ സുജിത്ത് എസ്, ഗവ.എൽപിഎസ് പ്രഥമാധ്യാപിക എംഎസ് സജീന, ഗവ ഹയർ സെക്കന്ററി സ്കൂൾ പിടിഎ പ്രസിഡന്റ് വി മധുസൂദനൻ നായർ, എസ് എംസി ചെയർമാൻ ജി ജയകുമാർ, എസ് വി സുനിൽ കുമാർ,ഇ മുനീർ എന്നിവർ സംസാരിച്ചു. തോന്നയ്ക്കൽ ഗവ.എച്ച് എസ് എസ്, ഗവ.എൽപി എസ് എന്നിവിടങ്ങളിലാണ് മൽസരങ്ങൾ.