72 വയസ്സ് ആയിരുന്നു .
സംസ്കാരം നാളെ ( 6- 10 -26) വൈകുന്നേരം നാലിന് എറണാകുളം രവിപുരം സ്മശാനത്തിൽ .
പരേതരായ എൽഐസി ഭാസ്കരൻ നായരുടെയും തങ്കമ്മയുടെയും മകനാണ്.
ഭാര്യ: ശോഭന കുമാരി .
മക്കൾ: നികുല , നീതു , നീരജ് .
സഹോദരങ്ങൾ: ബി രവീന്ദ്രൻ നായർ , T രത്നമ്മ , T രമാദേവി , ബി രഘു , T രാധിക , ബി രതീഷ് കുമാർ ( എസ് ബി ബേക്കറി കോളേജ് റോഡ് ആറ്റിങ്ങൽ )
കസ്റ്റംസ് സൂപ്രണ്ട് ആയിരുന്ന ബി രാജൻ ഏറെ നാളായി എറണാകുളത്ത് കടവന്ത്രയാണ് താമസം.
അറിയപ്പെടുന്ന ഹാൻഡ്ബാൾ താരമായിരുന്നു രാജൻ .
ഇന്ത്യൻ ഹാൻഡ് ബോൾ ഫെഡറേഷൻ മുൻ വൈസ് പ്രസിഡണ്ടും ഖജാൻജിയുമാണ് .
കേരള ഹാൻഡ് ബാൾ അസോസിയേഷന്റെ മുൻപ്രസിഡന്റ് ആണ് .
ഒരുകാലത്ത് രാജൻ ആറ്റിങ്ങൽ സ്പോർട്സിന്റെ സജീവ ഭാഗമായിരുന്നു .
ഹാൻഡ് ബോൾ , കബഡി , ഖോഖോ എന്നീ ഇനങ്ങളിൽ പ്രമുഖ താരമായിരുന്നു ബി രാജൻ.
ഹാൻഡ്മ്പോൾ ദേശീയ താരമായിരുന്നു.
ആറ്റിങ്ങലിൽ വലിയൊരു സുഹൃത്ത് ബന്ധത്തിന് ഉടമയായിരുന്നു ബി രാജൻ.