അതേസമയം, വിജിലൻസ് കേസില്‍ കോടതിയെ സമീപിക്കാനാണ് പിണറായി വിജയന്‍റെ നീക്കം. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയന്‍ ഇന്ന് തന്നെ അപ്പീൽ നൽകിയേക്കും. തന്‍റെ വാദം കേൾക്കാതെയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി എന്നായിരിക്കും ഹര്‍ജിയിലെ വാദം. എഫ്ഐആർ റദ്ദാക്കാനും ആവശ്യപ്പെടും. ഉത്തരവിലെ നിരീക്ഷണങ്ങൾ നേരിട്ട് ബാധിക്കുന്ന വ്യക്തി എന്ന നിലയിലാണ് കോടതിയെ സമീപിക്കുക. ഉത്തരവിലെ നിരീക്ഷണങ്ങൾ ലളിതകുമാരി കേസിന് വിരുദ്ധമെന്ന് കോടതിയെ അറിയിക്കും. വിജിലന്‍സ് കേസിലെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് നീക്കം. സർക്കാർ അപ്പീൽ പോകണമായിരുന്നുവെന്ന് ആവശ്യപ്പെട്ടാണ് രാഷ്ട്രീയ പ്രതിരോധം