ഗ്യാനേഷ് കുമാര്‍ രാജ്യദ്യോഹിയെന്ന് രാഹുല്‍
ഗ്യാനേഷ് കുമാര്‍ ജനാധിപത്യത്തെ അട്ടിമറിച്ചെന്ന് രാഹുല്‍ ഗാന്ധി. ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കുവരെ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും വ്യക്തമാക്കിയ രാഹുല്‍, ഗ്യാനേഷ് കുമാര്‍ രാജ്യദ്യോഹിയെന്ന് വിമര്‍ശിച്ചു. തിനിക്കെതിരായ ഓരോ എഫ്ഐആറും ഒരോ മെഡലായിട്ടാണ് കാണുന്നതെന്നും നൂറ് മെഡലാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ, എംപിമാര്‍ കയറിയ ബസ് ആര്‍എഎഫ് തടഞ്ഞു. ആര്‍എഎഫ് വാഹനം എംപിമാരുടെ ബസിന് കുറുകെയിടുകയായിരുന്നു. പ്രതിഷേധം തടയാന്‍ ദില്ലി ജന്‍പഥില്‍ അസാധാരണ പൊലീസ് വിന്യാസമാണ് ഒരുങ്ങിയിരിക്കുന്നത്. സാദര്‍രത്ന ഹോട്ടലില്‍ മുന്നില്‍ പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചു. ജന്തര്‍മന്തറിലേക്ക് പോകുന്ന വഴിയടച്ചു.
അതേസമയം, ഇന്നലെ ആകാശവാണി ഭവനിൽ നടത്തിയ മിന്നൽ സമരത്തിൽ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ ദില്ലി പൊലീസ് കേസെടുത്തു. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കോൺഗ്രസ് നേതാക്കളും കുത്തിയിരുന്ന് പ്രതിഷേധിച്ചതിനെതിരെ ആകാശവാണി ഉദ്യോഗസ്ഥരാണ് പരാതി നൽകിയത്. എംപിമാർ അടക്കം 12 പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.