ആറ്റിങ്ങൽ ഹോമിയോ ആശുപത്രിയിൽ കുഞ്ഞിന് മരുന്നു മാറി നൽകിയ സംഭവത്തിൽ ഡോക്ടറെയും നഴ്സിംഗ് അസിസ്റ്റന്റിനെയും സസ്പെൻഡ് ചെയ്തു

ആറ്റിങ്ങൽ പൂവൻപാറ ഗവൺമെന്റ് ഹോമിയോ  ആശുപത്രിയിൽ കുഞ്ഞിന് മരുന്നു മാറി നൽകിയ സംഭവത്തിൽ ഡോക്ടറെയും നഴ്സിംഗ് അസിസ്റ്റന്റിനെയും സസ്പെൻഡ് ചെയ്തു
 കല്ലമ്പലം കടുവപ്പള്ളി സ്വദേശികളായ  വർഷ ജിജോ ദമ്പതികളുടെ മകളായ നാലു വയസ്സുകാരി ഇവാനിക്കാണ് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയത്.
 കാലാവധി കഴിഞ്ഞു 7 മാസം പഴക്കമുള്ള മരുന്നാണ് ആശുപത്രിയിൽ നിന്ന് കൊടുത്തത് എന്ന്‌ മാതാപിതാക്കൾ പറഞ്ഞു