തിരുവനന്തപുരം: കോതമംഗലം എം.എ. എൻജിനീയറിങ് കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് വിദ്യാർത്ഥി മരണപ്പെട്ടു. തിരുവനന്തപുരം കല്ലറ പള്ളിമുക്ക് മൈലോട്ട്കോണം പുത്തൻവീട്ടിൽ വിജയൻ - അനിത ദമ്പതികളുടെ മകൻ ആയേഷ് (20) ആണ് മരിച്ചത്.
കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നാണ് ആയേഷ് വീണതെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച പ്രാഥമിക വിവരം. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു വരുന്നു. പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി വീട്ടിലെത്തിക്കും.
രണ്ട് മാസങ്ങൾക്ക് മുൻപ് ഇതേ കോളേജിലെ അരുണാചൽ പ്രദേശ് സ്വദേശിയായ മിച്ചി മാർപ്പു എന്ന വിദ്യാർത്ഥിയും മരണപ്പെട്ടിരുന്നു. മരിച്ച ആയേഷിന്റെ സഹോദരി: തീർത്ഥ.