ഇന്ന് തന്നെ വാങ്ങിക്കോ…; സ്വർണവില അറിയണ്ടേ ?

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 1,09,400 രൂപയാണ്. ​ഗ്രാമിന് 13,675 രൂപയാണ് വില. ഇന്നലത്തെ അതേ വിലയിൽ ആണ് ഇന്നും വ്യാപാരം നടക്കുക. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണത്തിന്റെ വിലയിൽ ഏറ്റക്കുറച്ചിലുകൾ പ്രകടമായിരുന്നു. ഇന്നലെ ഒറ്റയടിക്ക് 800 രൂപയുടെ വർധനവാണ് ഉണ്ടായത്.

2026 ജനുവരി 29നായിരുന്നു സംസ്ഥാനത്ത് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയത്. അന്ന് ഒരു ഗ്രാം സ്വർണത്തിന് 16,395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു വില. പശ്ചിമേഷ്യൻ യുദ്ധവും മറ്റും സ്വർണവിലയെ ബാധിക്കാറുണ്ട്. ഡോളറിൻ്റെ മൂല്യത്തിലുണ്ടായ വ്യതിയാനങ്ങളും നിക്ഷേപകരുടെ താത്പര്യങ്ങളും സ്വർണവിപണിയിൽ പ്രതിഫലിക്കുന്നുണ്ട്.
സ്വർണത്തിനെ ഒരു നിക്ഷേപമായിട്ടാണ് എല്ലാവരും കാണുന്നത്. അതുകൊണ്ട് തന്നെ ആളുകൾ ഇത് വാങ്ങി സൂക്ഷിക്കുന്നത് പതിവാണ്. വിലയിൽ ഇനി ഇടിവുണ്ടായാലും ജിഎസ്ടിയും പണിക്കൂലിയും ഉൾപ്പെടെ നല്ലൊരു തുക തന്നെ നൽകേണ്ടി വരും. ഓരോ ജ്വല്ലറികൾക്കും സ്വർണാഭരണങ്ങളുടെ ഡിസൈനുകൾക്കും അനുസരിച്ച് പണിക്കൂലിയിൽ മാറ്റം വരാം. അതുകൊണ്ട് വിലയിലും ഇത് കാണാൻ സാധിക്കും.