കളമശേരി കൂട്ട ബലാല്‍സംഗക്കേസ് മുഖ്യപ്രതി കൂടുതല്‍ യുവതികളെ അഭിമുഖത്തിന് ക്ഷണിച്ചു.

കളമശേരി കൂട്ട ബലാല്‍സംഗക്കേസ് മുഖ്യപ്രതി കൂടുതല്‍ യുവതികളെ അഭിമുഖത്തിന് ക്ഷണിച്ചു.

സ്പാ ജോലി വാഗ്ദാനം ചെയ്താണ് ശ്രീരാജ് വിളിച്ചത്. പൊലീസ് യുവതികളുടെ വിവരങ്ങള്‍ ശേഖരിച്ചു. ശ്രീരാജിന്റെ രണ്ട് ഫോണുകള്‍ പൊലീസ് പിടിച്ചെടുത്തു. മറ്റ് സ്പാ ജീവനക്കാരുടെ പശ്ചാത്തലവും അന്വേഷിക്കും.

ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാൻ കത്ത് നല്‍കും. കേസിലെ പ്രതികളായ ശരണ്യയെയും സഞ്ജയിയെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാൻ പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും. പിടിയിലായ പ്രതികളെ കൂടാതെ രണ്ട് പേർ കൂടി കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് യുവതിയുടെ ഭർത്താവിന്റെ ആരോപണം. പതിനഞ്ചോളം യുവതികളുടെ വിവരം പൊലീസ് ശേഖരിച്ചിട്ടുണ്ട്.കേസിലെ പ്രധാന പ്രതിയായ ശരണ്യ തന്നെ ക്രൂരമായി പീഡിപ്പിച്ചെന്ന് യുവതിയുടെ മൊഴി നല്‍കിയിട്ടുണ്ട്.

ശരണ്യ ലൈംഗികാതിക്രമം നടത്തുന്ന സമയത്ത് കാവല്‍ നിന്നത് ശരണ്യയുടെ സുഹൃത്ത് സഞ്ജുവാണെന്നും യുവതി പൊലീസിനോട് പറഞ്ഞു. നാലുപ്രതികളില്‍ ശരണ്യയാണ് അതിക്രൂരമായി തന്നെ ഉപദ്രവിച്ചതെന്ന് യുവതി ആവർത്തിച്ചു പറയുന്നു.അനാശാസ്യ പ്രവൃത്തികള്‍ക്കായി യുവതികളെ പാകപ്പെടുത്തലാണ് ഈ പ്രതികളുടെ സ്ഥിരം രീതിയെന്ന് പൊലീസ് പറയുന്നു. ആറുമാസം മുമ്പാണ് ശരണ്യ സ്പായില്‍ ജോലിക്കെത്തിയത്. നാലു പ്രതികളെയും യുവതി തിരിച്ചറിഞ്ഞു.ജോലി വാഗ്ദാനം പരസ്യം ചെയ്ത് വിദ്യാസമ്പന്നരെ അടക്കം വിളിച്ചു വരുത്തി പ്രതികള്‍ക്ക് വേണ്ടുന്ന രീതിയില്‍ മാറ്റിയെടുക്കും.

കേസില്‍ അറസ്റ്റിലായ ശ്രീരാജും ജിത്ത് മാർട്ടിനും ശരണ്യയും കൃത്യമായ ആസൂത്രണത്തിലാണ് ബലാത്സംഗം നടത്തിയത്. നാലു വർഷങ്ങള്‍ക്കു മുൻപാണ് ശ്രീരാജ് സ്പാ ആരംഭിക്കുന്നത്. മൂന്ന് സ്പാകള്‍ ഇതിനോടകം തന്നെ പൊലീസ് റെയ്ഡ് ചെയ്തുകഴിഞ്ഞു. ജോലി അന്വേഷിച്ചെത്തുന്ന സ്ത്രീകളെ തങ്ങള്‍ക്കു വേണ്ട തരത്തിലേക്ക് മാറ്റിയെടുക്കുകയാണ് ഇവരുടെ ലക്ഷ്യം.

ഇതിനു ശേഷം ആവശ്യക്കാരായ ആളുകള്‍ക്ക് സ്ത്രീകളെ എത്തിച്ചുനല്‍കും.ആലപ്പുഴ സ്വദേശിയാണ് ശ്രീരാജ്. കൊച്ചി തൃക്കാക്കര സ്വദേശിയാണ് ജിത്ത് മാർട്ടിൻ. ശരണ്യയെയും സഞ്ജുവിനെയും വയനാട്ടില്‍ നിന്നാണ് പിടികൂടിയിരിക്കുന്നത്. അഭിമുഖത്തിനു വിളിച്ച യുവതിയെ ജോലിക്കെടുത്തു എന്നുപറഞ്ഞ് വിട്ട ശേഷം ഒപ്പം ഭർത്താവില്ലെന്നുറപ്പിച്ചാണ് പ്രതികള്‍ രാത്രിയില്‍ വീണ്ടും വിളിച്ചുവരുത്തിയത്.

സ്പായിലെ മറ്റു ജീവനക്കാരെ ഉള്‍പ്പെടെ പരിചയപ്പെടുത്തിത്തരാം എന്നുപറഞ്ഞായിരുന്നു വിളിച്ചത്. വന്നയുടൻ ആഹാരത്തിലും ഐസ്ക്രീമിലും മദ്യവും രാസലഹരിയും കലർത്തി നല്‍കിയാണ് പ്രതികള്‍ പീഡനത്തിന് ഇരയാക്കിയത്.ഒക്ടോബർ 2ന് ലോഡ്ജിലേക്കെത്തിയ യുവതിക്ക് അടുത്ത ദിവസമാണ് രക്ഷപ്പെടാൻ സാധിച്ചത്. മണിക്കൂറുകളോളം ഈ നാലു പ്രതികളും പീഡിപ്പിച്ചതിനു പിന്നാലെ വീണ്ടും ആളുകള്‍ ലോഡ്ജിലേക്കെത്തി. ഇനി തന്നെ ഉപദ്രവിച്ചാല്‍ സ്വയം മരിക്കുമെന്ന് ബിയർ കുപ്പി പൊട്ടിച്ച്‌ ഭീഷണി മുഴക്കിയതോടെയാണ് പ്രതികള്‍ യുവതിയെ വിട്ടയച്ചത്.

പ്രതികള്‍ക്ക് ലഹരി സംഘവുമായും ഗുണ്ടാഗ്രൂപ്പുകളുമായും ബന്ധമുണ്ടെന്ന സൂചനകളും പൊലീസിനു ലഭിക്കുന്നുണ്ട്. ഇതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ചുവരികയാണ്.