രാജ്യാന്തര തലത്തിൽ ട്രോയ് ഔൺസിന് 4,135 ഡോളർ നിലവാരത്തിലാണ് സ്വർണം വ്യാപാരം പുരോഗമിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ സ്വർണവിലയിലെ ചലനങ്ങൾ, ഡോളറിന്റെ ശക്തി, യുഎസ് പലിശനിരക്കുമായി ബന്ധപ്പെട്ട പ്രതീക്ഷകൾ, ആഗോള സാമ്പത്തിക അനിശ്ചിതത്വം തുടങ്ങിയ ഘടകങ്ങളാണ് ആഭ്യന്തര സ്വർണ വിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. ഒക്ടോബർ 6 നായിരുന്നു 1,09,280 എന്ന ഈ മാസത്തെ ഏറ്റവും താഴ്ന്ന നില രേഖപ്പെടുത്തിയത്.
അതേസമയം, സ്വർണാഭരണം വാങ്ങുമ്പോൾ സ്വർണ വില മാത്രം കണക്കാക്കിയാൽ പോരാ. പണിക്കൂലി, ജിഎസ്ടി തുടങ്ങിയ അധിക ചെലവുകൾ കൂടി ബില്ലിൽ ഉൾപ്പെടും. 22 കാരറ്റ് സ്വർണത്തിന്റെ 8 ഗ്രാം (ഒരു പവൻ) വില 1,09,680 ആണെന്നിരിക്കെ അതിന് 3 ശതമാനം ജിഎസ്ടി കൂടി കണക്കാക്കുമ്പോൾ 3,290.40 അധികമായി വരും. അതായത് ജിഎസ്ടി ഉൾപ്പെടെ 8 ഗ്രാം സ്വർണത്തിന്റെ വില 1,12,970.40 ആയിരിക്കും.