സിയാദിന്‍റെ പേരിലുള്ള സ്വത്ത് കൈവശപ്പെടുത്തുന്നതിനായി പ്രതികള്‍ ഗൂഢാലോചന നടത്തുകയും ആയുധങ്ങള്‍ ഉപയോഗിച്ച് ലീനാമണിയെ മർദിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്. ലീനാമണിയോടൊപ്പം പരിക്കേറ്റ വീട്ടുജോലിക്കാരി സരസുവായിരുന്നു കേസിലെ പ്രധാന ദൃക്സാക്ഷി. സംഭവസ്ഥലത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയ ലീനാമണിയെയും സരസുവിനെയും അയല്‍വാസികള്‍ വർക്കല മിഷൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ലീനാമണി പിന്നീട് മരിച്ചു. പിന്നാലെയാണ് ബന്ധുക്കളെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. സാക്ഷിമൊഴികളിലെ വൈരുദ്ധ്യങ്ങളും പ്രധാനപ്പെട്ട തെളിവുകളുടെ അഭാവവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രതിഭാഗം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ജോലിക്കാരിയായ സരസുവിന്‍റെ മൊഴിപോലും കൃത്യമായിരുന്നില്ലെന്ന് പ്രതിഭാഗം പറയുന്നു. സാക്ഷിമൊഴി വിശ്വാസത്തിലെടുക്കാൻ കോടതിക്ക് കഴിഞ്ഞില്ല. ഭർത്താവിന്‍റെ സ്വത്ത് തട്ടിയെടുക്കാൻ കൊല ചെയ്തെന്ന് പറയുമ്പോള്‍ ഭർത്താവിന് സ്വത്തായി ഒന്നുമില്ലെന്ന് പ്രതിഭാഗത്തിന്‍റെ വാദം കോടതി അംഗീകരിച്ചു. തെളിവായി പ്രോസിക്യൂഷന് ഒന്നും ഹാജരാക്കാനും കഴിഞ്ഞില്ലെന്ന് അഭിഭാഷകൻ പറയുന്നു. തുടർന്നാണ് നാലു പ്രതികളെയും കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതേവിട്ടത്.