കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി

29-ാം വയസ്സിൽ സാന്ദ്രയുടെ അപ്രതീക്ഷിത വിയോഗം; ജോലി സ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ
ചെറുപ്പത്തിന്റെ നൂറുനൂറ് സ്വപ്നങ്ങളും ബാക്കിവെച്ച്, പൊതുജനാരോഗ്യ സംരക്ഷണത്തിനായി ജോലി ചെയ്തിരുന്ന 29 വയസ്സുകാരിയായ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സാന്ദ്ര സന്തോഷിന്റെ അപ്രതീക്ഷിത വിയോഗം നാടിനെ നടുക്കി.
ചാവക്കാട് പുന്നയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ JHI ആയിരുന്ന എറണാകുളം തിരുവാങ്കുളം ഇരുമ്പനം ചക്കപ്പറമ്പിൽ സാന്ദ്ര സന്തോഷിനെയാണ് ജോലി സ്ഥലത്തോട് ചേർന്നുള്ള മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വടക്കേക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഇന്ന് നടന്ന കോൺഫറൻസിൽ സാന്ദ്ര എത്താതിരുന്നതിനെ തുടർന്ന് സഹപ്രവർത്തകർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സാന്ദ്രയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വിവരമറിഞ്ഞ് വടക്കേക്കാട് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
ഒരു നിമിഷത്തെ വേദനയ്ക്ക് മുന്നിൽ ജീവിതം അവസാനിപ്പിക്കരുത്.
മാനസികമായി ബുദ്ധിമുട്ടുന്നവർ അത് ഒറ്റയ്ക്ക് സഹിക്കാതെ കുടുംബാംഗങ്ങളോടോ സുഹൃത്തുക്കളോടോ മാനസികാരോഗ്യ വിദഗ്ധരോടോ സംസാരിക്കുക.
ദിശ ഹെൽപ് ലൈൻ: 1056 | 0471-2552056