ഓർമ്മത്തണലിൽ ഒത്തിരി നേരമെന്ന ഈ സ്നേഹക്കൂട്ടായ്മ 2026 October 2, 3 തീയതികളിൽ വിവിധജില്ലകളിൽ നിന്നായി റിട്ടയർ ആയപോലീസ് ഉദ്യോഗസ്ഥരും , ട്രെയിനിംഗ് കഴിഞ്ഞ് സർക്കാർ സർവ്വീസിൽ മറ്റ് ജോലി ലഭിച്ചു വിരമിച്ചവരും ഈ സ്നേഹകൂട്ടായ്മയിൽ പങ്കെടുത്തു. വിടപറഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് ശ്രീ ഷാഹുൽ ഹമീദിൻ്റെ അദ്ധ്യക്ഷതയിൽ ശ്രീ മോഹനൻ നായർ സ്വാഗതവും, ശ്രീ ശിവദാസ് കൃതജ്ഞതയും പറഞ്ഞു .മുതിർന്ന റിട്ട: SI മാരായ ശ്രീ ജഗദീഷ്, ശ്രീ പിയൂസ് എന്നിവരെ ആദരിച്ചു. സാമൂഹ്യപ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും, നാടിൻ്റെ സുരക്ഷയ്ക്കാവശ്യ സഹായങ്ങൾ നൽകാനും, ബന്ധങ്ങൾ കൂടുതൽ ഊർജ്ജിതമാക്കാനും തീരുമാനിച്ചു. വിധ ജില്ലകളിൽ നിന്നായി ശ്രീ വിൽഫ്രഡ്, ശ്രീ ഇബ്നു മസൂദ്, ശ്രീ ഗോവിന്ദ പ്രസാദ്, ശ്രീ യൂസഫ്, ശ്രീ സുന്ദർദാസ് ,ശ്രീ : ചാക്കോ, ശ്രീ ജയസേനൻ, ശ്രീ : കുരുവിള മാത്യു എന്നിവർ സംസാരിച്ചു.
.