മാതാപിതാക്കളെയും ഭാര്യയെയും കൊല്ലാൻ എത്തിയ യുവാവിനെ ചവിട്ടി വീഴ്ത്തി മൂന്ന് ജീവനുകൾ രക്ഷിച്ച ശ്രീസുഖ എന്ന യുവതിക്ക് സോഷ്യൽ മീഡിയയിൽ അഭിനന്ദനപ്രവാഹമാണ് . തൃപ്പൂണിത്തുറ ഏരൂർ ഇല്ലിക്കപ്പടിയിൽ ബുധനാഴ്ചയായിരുന്നു സംഭവം നടന്നത് . നഗരസഭാ താൽക്കാലിക ജോലിക്കാരനായിരുന്ന ദിലീപ് എന്ന യുവാവ് മദ്യപിച്ചെത്തി മാതാപിതാക്കളെയും ഭാര്യയെയും വാക്കത്തി കൊണ്ട് ആക്രമിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അയൽവാസികളായ ശ്രീ സുഖയും സന്തോഷ് കുമാറും ഇടപെടുന്നത് .
അസാമാന്യ ധൈര്യം കൊണ്ടാണ് ഇരുവരും യുവാവിനെ കീഴ്പെടുത്തിയത് . അക്രമാസക്തനായി നിന്ന ദിലീപിനെ ചവിട്ടി വീഴ്ത്തിയ ശേഷം എണീക്കാൻ കഴിയാത്ത വിധം പൂട്ടിയത് ശ്രീസുഖയായിരുന്നു . ദിലീപിന്റെ കയ്യിൽ നിന്നും കത്തി പിടിച്ചുവാങ്ങിയത് സന്തോഷ് കുമാറായിരുന്നു . ഇരുവരുടെയും അവസരോചിതവും ധീരവുമായ ഇടപെടലാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്. ദിലീപിന്റെ ആക്രമണത്തിൽ മാതാപിതാക്കൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
അവസരോചിതമായി യുവാവിനെ ചവിട്ടി വീഴ്ത്തിയ ശ്രീസുഖയും കത്തി പിടിച്ചുവാങ്ങിയ സന്തോഷ് കുമാറിന്റെയും അവസരോചിതമായ ഇടപെടലിലൂടെയാണ് മൂന്ന് ജീവനുകൾ രക്ഷപെട്ടത് .ശ്രീസുഖ ഹൈക്കോടതി ജീവനക്കാരിയും സന്തോഷ് കുമാർ റെയിൽവേ ജീവനക്കാരനുമാണ്.
സ്വന്തം ജീവൻ പോലും പണയംവെച്ച് മറ്റുള്ളവരുടെ ജീവൻ രക്ഷിച്ച ഇരുവരുടെയും ധീരമായ ഇടപെടലിന് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹമാണ്