ഹോക്കിയിൽ വനിതകൾക്ക് പിന്നാലെ പുരുഷടീമും പൊന്നണിഞ്ഞു, മലേഷ്യയെ ഒന്നിനെതിരെ അഞ്ച് ഗോളിന് തകർത്താണ് ഇന്ത്യ സ്വർണം നിലനിർത്തിയത്. 2028 ഒളിമ്പിക്സിനും ഇന്ത്യ യോഗ്യത നേടി. ഉത്തരകൊറിയയുടെ ലോക ചാംപ്യന്‍ ഹാൻ ചോങ് സോങ്ങിനെ മലർത്തിയടിച്ചാണ് ഫ്രീസ്റ്റൈൽ ഗുസ്തിയിൽ 57 കിലോ വിഭാഗത്തിൽ അമന്‍ സെഹ്റാവത്ത് സ്വർണം നേടി. വനിതകളുടെ 53 കിലോ വിഭാഗത്തിൽ അന്റിം പംഘൽ വെള്ളിയും പുരുഷന്മാരുടെ 97 കിലോ വിഭാഗത്തിൽ ദീപക് പൂനിയ വെങ്കലവും സ്വന്തമാക്കി
ക്രിക്കറ്റിൽ പാകിസ്താനെ 19 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യയുടെ തുടർച്ചയായ രണ്ടാം സ്വർണം. അഭിഷേക് ശർമയുടേയും തിലക് വർമയുടേയും അർധസെഞ്ചുറികളാണ് ഇന്ത്യക്ക് തുണയായത്. അമ്പെയ്ത്ത് റികർവ് വിഭാഗത്തിൽ സ്വർണം നേടിയ കുംകും മൊഹോദ് ഈ നേട്ടം കൈവരിക്കുന്ന ആദ്യ വനിതാ താരമെന്ന നേട്ടവും സ്വന്തം പേരിലാക്കി. ഈ ഗെയിംസിൽ താരത്തിന്റെ മൂന്നാം മെഡലാണിത്.