കണ്ണൂർ: അനസ്‌തീഷ്യ നൽകിയതിന് പിന്നാലെ പയ്യന്നൂരിലെ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യ മരിച്ച സംഭവത്തിൽ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ 3 ഡോക്‌ടർമാരെക്കൂടി പ്രതി ചേർത്തു. ആശുപത്രി ആർഎംഒ: ഡോ. ഫ്രഡി ജോസഫ്, ഡോ. ആശ, ഡോ. ആരതി എന്നിവരെയാണ് പ്രതി ചേർത്തത്. മനപൂർവ്വമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയാണ് കേസ്. ചികിത്സാ പിഴവുണ്ടായെന്ന സംസ്ഥാനതല വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കുട്ടിക്ക് അനസ്തീഷ്യ നൽകിയ ഡോ. അഞ്ജലിയെ നേരത്തെ പ്രതി ചേർത്തിരുന്നു. കഴിഞ്ഞ ജൂലൈ 10 നാണ് അനസ്തീഷ്യ നൽകിയതിന് പിന്നാലെ ബോധരഹിതനായ കുട്ടി മരണപ്പെട്ടത്