വലിയ തുകയ്ക്കുള്ള ലോട്ടറി അടിച്ചവരെ തേടി പല സ്ഥലങ്ങളില്‍ നിന്നു പോലും വിവിധ ആവശ്യങ്ങളുമായി ആളുകള്‍ എത്തുന്ന അനുഭവം നേരത്തെ ബമ്പർ അടിച്ചവർ പങ്കുവെച്ചിട്ടുണ്ട്. ഇതാവാം ആ ഭാഗ്യശാലി അജ്ഞാതനായി തുടരാന്‍ കാരണമെന്നാണ് നിഗമനം. നികുതിയും സെസും ഏജന്റ് കമ്മിഷനും കിഴിച്ച ശേഷം 16.47 കോടി രൂപയാണ് സമ്മാനാര്‍ഹന് ലഭിച്ചത്. 10 ശതമാനമാണ് ഏജന്റിനുള്ള കമ്മിഷന്‍. 30 ശതമാനം ആദായനികുതിയായും 25 സര്‍ചാര്‍ജായും 4 ശതമാനം ആരോഗ്യ, വിദ്യാഭ്യാസ സെസായും ഈടാക്കും.
രണ്ടാം സമ്മാനമായി ഒരു കോടി വീതം 20 പേർക്കും മൂന്നാം സമ്മാനമായി 25 ലക്ഷം വീതം 20 പേർക്കുമാണ് ലഭിച്ചത്.