വർക്കല: വീട് കുത്തിത്തുറന്ന് പത്തര പവൻ സ്വർണാഭരണങ്ങളും 20,000 രൂപയും മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. വർക്കല പോലീസിന്റെ സമർത്ഥമായ അന്വേഷണത്തിനൊടുവിലാണ് സംഭവം നടന്ന് 16-ാം ദിവസം പ്രതിയെ പിടികൂടിയത്.
കൊല്ലം കരിക്കോട് പേരൂർ പുത്തൻപുരയിൽ വീട്ടിൽ മുഹമ്മദ് ഷെരീഫ് (50) ആണ് പോലീസിന്റെ പിടിയിലായത്. പ്രതി വീട് കുത്തിത്തുറന്ന് അകത്ത് കടന്ന് സ്വർണാഭരണങ്ങളും പണവും കവർന്നതെന്നാണ് കേസ്. തുടർന്ന് വർക്കല പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പാറശ്ശാലയിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പാറശ്ശാലയിൽ നിന്ന് പിടികൂടിയ പ്രതിയെ പോലീസ് സംഘം വർക്കലയിൽ എത്തിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.