ക്രെഡിറ്റ്‌ കാർഡ് തട്ടിപ്പ്... പത്തനംതിട്ട എനാദിമംഗലം ഇളമണ്ണൂർ SBI ജീവനക്കാരി പിടിയിൽ .

SBI ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളുടെ പേരിൽ കാർഡ് അപ്ലൈ ചെയ്തു വരുത്തിയ ശേഷം അത് തട്ടിയെടുത്ത് സ്വർണം വാങ്ങിയ SBI കാർഡ് സ്റ്റാഫ് ഗായത്രി അറസ്റ്റിൽ .

 പത്തനംതിട്ട SBI ഇളവന്നൂർ ബ്രാഞ്ചിലെ ക്രെഡിറ്റ് കാർഡ് സ്റ്റാഫ് ആയ ഗായത്രി വേണുഗോപാൽ ആണ് പിടിയിലായത് . ക്രെഡിറ്റ് കാർഡ് നിർബന്ധമായി എടുക്കണം എന്ന പേരിൽ പലർക്കും ഇവർ കാർഡ് അപ്ലൈ ചെയ്തിട്ടുണ്ട് . കാർഡ് വേണ്ടെന്ന് പറയുന്നവരുടെ കാർഡ് പിൻ നമ്പർ സഹിതം വാങ്ങിവച്ച് അതിൽ നിന്ന് ലക്ഷങ്ങളുടെ സ്വർണ്ണം വാങ്ങുകയായിരുന്നു. പണം അടയ്ക്കണം എന്ന് പറഞ്ഞ് ഏജൻസിയിൽ നിന്ന് ഫോൺ കോളുകൾ വന്നപ്പോഴാണ് ഉപഭോക്താക്കൾ തട്ടിപ്പ് തിരിച്ചറിയുന്നത്. നിലവിൽ രണ്ട് സ്ത്രീകളാണ് പരാതി നൽകിയിരിക്കുന്നത് കൂടുതൽ പരാതികൾ വരുവാൻ സാധ്യതയുണ്ടെന്ന് പോലീസ് പറയുന്നു