ഇന്നാണ് സ്വർണം വാങ്ങാൻ പറ്റിയ ആ ദിനം ? വില അറിയാം

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്. ഇന്നലെ മാറ്റമില്ലാതെ തുടർന്ന വിലയിൽ ആണ് ഇന്ന് ഇടിവ് സംഭവിച്ചിരിക്കുന്നത്. 1,13,000 രൂപയാണ് ഇന്നത്തെ ഒരു പവന്റെ വില. 240 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ​ഗ്രാമിന് 30 രൂപ വർധിച്ച് 14,125 രൂപയായി. സ്വർണവിലയിൽ ഉണ്ടാകുന്ന ചാഞ്ചാട്ടങ്ങൾ എപ്പോഴും വിപണിയെ ബാധിക്കാറുണ്ട്. ചില ദിവസങ്ങളിൽ രണ്ട് തവണ നിലയിൽ മാറ്റങ്ങൾ വരാറുണ്ട്.
ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് സെപ്റ്റംബർ ഒന്നിനായിരുന്നു. 1,15,080 രൂപയാണ് പവന് അന്ന് രേഖപ്പെടുത്തിയത്. മാത്രമല്ല, ​ഗ്രാമിന് 14,385 രൂപയുമായിരുന്നു
സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് എല്ലാവരും കാണുന്നത്. അതുകൊണ്ട് തന്നെ വിലയിൽ എന്ത് മാറ്റം തന്നെയുണ്ടായാലും ആളുകൾ സ്വർണം വാങ്ങുക തന്നെ ചെയ്യും. വിവാഹസീസൺ ആയിരുന്നതിനാൽ സ്വർണവിപണി സജീവമായിരുന്നു. എന്നാൽ ഇനി സീസൺ മാറുന്നതോടെ വിപണിയൊന്ന് ഇടിയാൻ സാധ്യതയുണ്ട്. എന്നാൽ പണിക്കൂലിയും ജിഎസ്ടിയും ഉൾപ്പെടെ നല്ലൊരു തുക തന്നെ സ്വർണം വാങ്ങാൻ ചെലവാകും. വരും ദിവസങ്ങളിലും സ്വർണവിലയിൽ സമാനമായ ചാഞ്ചാട്ടങ്ങൾ തുടരാനാണ് സാധ്യതയെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്.