കാത്തിരുന്ന മാറ്റം ഉണ്ടാകുമോ? ഇന്നത്തെ സ്വർണവില അറിയാം

സംസ്ഥാനത്തെ സ്വർണവിലയിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി വലിയ തരത്തിലുള്ള മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ആഗോളവിപണിയിൽ രണ്ടുതവണയാണ് സ്വർണവിലയിൽ മാറ്റം സംഭവിച്ചത്. രാവിലെ പവന് 1,15,080 രൂപയും ഉച്ചയ്ക്കുശേഷം 1,13,720 രൂപയായി പവൻ വിലയിൽ മാറ്റവും സംഭവിച്ചിരുന്നു. ഇന്ന് സ്വർണവിലയിൽ മാറ്റമൊന്നും രേഖപ്പെടുത്തിയിട്ടില്ല. പവന് 1,13,720 രൂപയാണ് ഇന്നത്തെ സ്വർണനിരക്ക്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംഭവിക്കുന്ന അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് സ്വർണവിലയിലും പ്രതിഫലിക്കുന്നത്. ഈ വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ, ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണവിലയിലെ എക്കാലത്തെയും വലിയ റെക്കോർഡ്. കഴിഞ്ഞ വർഷം ഡിസംബർ 23നാണ് സംസ്ഥാനത്ത് ആദ്യമായി സ്വർണവില ഒരു ലക്ഷം രൂപ കടന്നത്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് വെള്ളിവിലയിൽ ഇടിവ് സംഭവിച്ചിട്ടുണ്ട്. ഇന്ന് ഗ്രാമിന് 249.90 രൂപയും ഒരു കിലോഗ്രാമിന് 249,900 രൂപയുമാണ്. ഇന്നലെ ഒരു ഗ്രാം വെള്ളിക്ക് 250 രൂപയായിരുന്നു നിരക്ക്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.