ചായ, കാപ്പി, സ്നാക്സ്, പോപ്കോൺ തുടങ്ങിയ ഭക്ഷണസാധനങ്ങളുടെ വിലവിവരപ്പട്ടിക ഉപഭോക്താക്കൾക്ക് വ്യക്തമായി കാണാൻ കഴിയുന്ന രീതിയിൽ പ്രദർശിപ്പിക്കാത്ത സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്.
ഉപഭോക്താക്കളുടെ പരാതിയെ തുടർന്നുള്ള പരിശോധന വരും ദിവസങ്ങളിലും ശക്തമായി തുടരുമെന്നും നിയമലംഘനം നടത്തുന്നവർക്ക് എതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ജില്ലാ സപ്ലൈ ഓഫിസർ ഇൻ-ചാർജ് പി.എസ് പ്രവീണിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ഫുഡ് സേഫ്റ്റി ഓഫിസർ നിഷ പി. മാത്യു, ലീഗൽ മെട്രോളജി ഉദ്യോഗസ്ഥൻ സുബൈർ, റേഷനിങ് ഇൻസ്പെക്ടർ യു. ധന്യ എന്നിവരും പങ്കെടുത്തു.