കൊച്ചി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ഇന്ന് ഉച്ചയ്ക്ക് 3.30-ഓടെയായിരുന്നു അന്ത്യം. ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു.
കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ നേതാവായിരുന്നു
ഇന്ന് രാത്രി 10 മണിയ്ക്ക് കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ പൊതു ദർശനത്തിന് ശേഷം കുറക്കോട് സ്വവസതിയിലേയ്ക്ക് കൊണ്ടുപോകും..
ഒരു നാടിനെ കേരള രാഷ്ട്രീയ ഭൂപടത്തിൽ അടയാളപ്പെടുത്തിയ നേതാവ്, ശ്രീ. ഹിദൂർജി ഇനിയില്ല.
കൊല്ലം ജില്ലയിലെ കാർഷിക പ്രദേശമായ കടക്കലിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്നു, കടക്കൽ ഗവണ്മെന്റ് ഹൈ സ്കൂളിലും, നിലമേൽ എൻ എസ് എസ് കോളേജിലും, കൊല്ലം ഫാത്തിമ മാതാ കോളേജിലും വിദ്യാഭ്യാസം ചെയ്തു കൊണ്ട് വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച ഹിദൂർ ജി, കെ എസ് യു, യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹി ആയിരുന്നു. കേരള സർവ്വകലാശാല സെനറ്റ് അംഗവും, കേരള സർവ്വ കലാശാല യൂണിയൻ ജനറൽ സെക്രട്ടറിയും ആയിരുന്നു .ദീർഘ നാൾ കെ പി സി സി ജനറൽ സെക്രട്ടറി ആയിരുന്ന അദ്ദേഹം ശ്രീ. കെ. കരുണാകരന്റെ വിശ്വസ്ഥരിൽ ഒരാളായിരുന്നു. ശ്രീ.ജി. കാർത്തികേയനും,ശ്രീ.രമേശ് ചെന്നിത്തലയ്ക്കും, ശ്രീ.കെ സി വേണുഗോപാലിനും ഒപ്പം രാഷ്ട്രീയ പ്രവർത്തനം നടത്തിയ അദ്ദേഹം രണ്ട് തവണ കേരള നിയമസഭയിലേക്ക് മത്സരിച്ചുവെങ്കിലും ഭാഗ്യം തുണച്ചില്ല. കേരള ഇലക്ട്രിസിറ്റി ബോർഡ് അംഗം ആയിരുന്നു.
അസ്തമിക്കുന്നത് ഒരു കാലഘട്ടത്തിന്റെ അനുകരണീയ മാതൃക കൂടിയാണ്. ഹൃദയത്തോട് ചേർത്ത് സ്നേഹിച്ച പ്രസ്ഥാനത്തിനും പൊതുസമൂഹത്തിനും വേണ്ടി ആത്മാർത്ഥതയോടെയും അങ്ങേയറ്റം പ്രതിബദ്ധതയോടെയും പ്രവർത്തിച്ചിരുന്ന മാതൃകയായിരുന്നു ഞങ്ങളുടെ തലമുറയ്ക്ക് ഹിദുർ മുഹമ്മദ്. പദവികളേക്കാൾ പ്രവർത്തനത്തിനും വ്യക്തിബന്ധങ്ങളേക്കാൾ മാനവികതയ്ക്കും അതിലൂന്നിയ സ്നേഹത്തിനും പ്രാധാന്യം നൽകിയ അദ്ദേഹത്തിന്റെ ലളിതമായ പെരുമാറ്റവും സൗഹൃദ സമീപനവും ഏവരുടെയും ഹൃദയത്തിലിടം നേടിയിട്ടുണ്ട്.
രാഷ്ട്രീയമായി വ്യത്യസ്ത നിലപാടുകളുള്ളവരോടുപോലും വ്യക്തിപരമായ സൗഹൃദം കാത്തുസൂക്ഷിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്.
ഹിദുർ മുഹമ്മദിന്റെ നിര്യാണത്തിൽ കേരള മുഖ്യമന്ത്രി വി ഡി സതീശൻ അനുശോചനം അറിയിച്ചു..
അനുശോചനക്കുറുപ്പ്...
ഏത് പ്രതിസന്ധിയിലും കോണ്‍ഗ്രസിന്റെ കരുത്തായിരുന്നു ഹിദുര്‍ മുഹമ്മദ്. പാര്‍ട്ടിയുടെ സൗമ്യ മുഖങ്ങളിലൊന്ന്. ഏല്‍പ്പിക്കുന്ന ഏത് ചുമതലയും തികഞ്ഞ ആത്മാര്‍ത്ഥതയോടും അങ്ങേയറ്റത്തെ പാര്‍ട്ടി സ്‌നേഹത്തോടെയും നിറവേറ്റിയിരുന്ന ഹിദുര്‍ മുഹമ്മദ് ഏത് തലത്തിലുള്ള പാര്‍ട്ടി പ്രവര്‍ത്തകനും സ്വീകാര്യനായിരുന്നു.
കെ.എസ്.യു- യൂത്ത് കോണ്‍ഗ്രസ് പ്രസ്ഥാനങ്ങളിലെ അനിഷേധ്യ നേതാവായാണ് ഹിദുര്‍ജിയെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. ആരെയും ആകര്‍ഷിക്കുന്ന സംസാര രീതിയും ഹൃദ്യമായ പെരുമാറ്റവുമുള്ള നേതാവ്. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ജി. കാര്‍ത്തികേയനും രമേശ് ചെന്നിത്തലയ്ക്കും കെ.സി വേണുഗോപാലിനുമൊപ്പം ഉയര്‍ന്നു കേട്ട പേരായിരുന്നു ഹിദുര്‍ മുഹമ്മദിന്റേത്.
വ്യക്തിപരമായി അടുത്ത സൗഹൃദവും സഹോദരതുല്യമായ ബന്ധവും എനിക്ക് ഹിദുര്‍ജിയുമായുണ്ട്. ഇടയ്ക്ക് പലവട്ടം അദ്ദേഹത്തെ വീട്ടിലെത്തി സന്ദര്‍ശിക്കുകയും ചെയ്തു. സഹപ്രവര്‍ത്തകര്‍ക്ക് സ്‌നേഹവും വാത്സല്യവും നല്‍കി. എല്ലാവരുടെയും ആദരവ് പിടിച്ചുപറ്റിയ അനുകരണീയ രാഷ്ട്രീയ മാതൃകയായിരുന്നു ഹിദുര്‍ മുഹമ്മദിന്റേത്. ഏറ്റെടുക്കുന്ന ജോലികളോടുള്ള പ്രതിബന്ധതയാണ് അദ്ദേഹത്തിന്റെ മറ്റൊരു ഗുണം. പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ തിളങ്ങാനുള്ള എല്ലാ കഴിവുകളുമുള്ള ആളായിരുന്നു അദ്ദേഹം. ഞാന്‍ ആദ്യമായി നിയമസഭയില്‍ എത്തിയ 2001-ല്‍ തുച്ഛമായ വോട്ടുകള്‍ക്കാണ് പുനലൂരില്‍ ഹിദുര്‍ജി പരാജയപ്പെട്ടത്. തിരുവനന്തപുരത്ത് പാര്‍ട്ടിയുടെ അഭിമാനമായി രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡവലമെന്റ് സ്റ്റഡീസിനെ ഇന്നത്തെ നിലയിലേക്ക് എത്തിക്കുന്നതിലും അദ്ദേഹത്തിന്റെ പങ്ക് വലുതാണ്. ഓര്‍മ്മകള്‍ക്കു മുന്നില്‍ പ്രണാമം.
കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.
VD സതീശൻ