മലപ്പുറത്ത് സ്കൂൾ ഫുട്ബോൾ ടീം സെലക്ഷനായി നടന്ന മത്സരത്തിനിടെ വിദ്യാർഥി ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് മരിച്ചു.

മലപ്പുറത്ത് സ്കൂൾ ഫുട്ബോൾ ടീം സെലക്ഷനായി നടന്ന മത്സരത്തിനിടെ വിദ്യാർഥി ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് മരിച്ചു. കാവനൂർ ജി.എച്ച്.എസ്.എസ് പ്ലസ് ടു വിദ്യാർഥിയും കാവനൂർ സ്വദേശിയുമായ ഷിനാസ് (18) ആണ് മരിച്ചത്.

കാവനൂർ സ്റ്റേഡിയത്തിൽ 1/9/26വൈകിട്ടായിരുന്നു സംഭവം. സ്കൂൾ ഫുട്ബോൾ ടീമിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഭാഗമായി മത്സരം നടക്കുന്നതിനിടെ കളി ആരംഭിച്ച് ഏതാനും മിനിറ്റുകൾക്കുള്ളിൽ ഷിനാസിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഗ്രൗണ്ടിൽ വീഴുകയുമായിരുന്നു.

ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാവനൂർ 12-ൽ കാഞ്ഞിരപ്പള്ളി ഷംസുദ്ദീൻ–കോറളിയാടൻ റസിയ ദമ്പതികളുടെ മകനാണ് ഷിനാസ്.

ഷിനാസ് നേരത്തെ സ്കൂൾ ഫുട്ബോൾ ടീമിൽ അംഗമായിരുന്നു. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.