നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ ചിറയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തു
September 22, 2026
ചിറയിൻകീഴ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെട്ട ആനത്തലവട്ടം കൊട്ടിമുക്ക്, പോസ്റ്റോഫീസ് ജംഗ്ഷൻ എന്നീ പ്രദേശങ്ങളിൽ സ്ഥിരം കൂലിതല്ല്, നിയമലംഘനം പ്രവർത്തികൾ,സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ, പിടിച്ചുപറി എന്നീ കുറ്റകൃത്യങ്ങൾ സ്ഥിരമായി നടത്തിവന്ന ശർക്കര വില്ലേജിൽ ആനത്തലവട്ടം ദേശത്ത് ഇരുപറ വിളയിൽ വീട്ടിൽ ബാബു മകൻ സബിൻ 30നെ ചിറയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തു. എസ് ഐ ശ്രീകുമാർ,Asi നാസർ,Asi പ്രസന്നകുമാർ സിപിഒ മാരായ അഭിലാഷ് അനു, രാഹുൽ, ശ്രീജിത്ത്, നാദിർഷ, രാജീവ് എന്നിവരുടെ നേതൃത്വത്തിൽ ആണ് അറസ്റ്റ് ചെയ്തത്