തിരുവനന്തപുരം പ്രേംനസീർ സുഹൃത്ത് സമിതിയുടെ ചലച്ചിത്ര പ്രതിഭ പുരസ്കാരം ടൈറ്റസ് ആറ്റിങ്ങൽ ഗായകൻ ജി വേണുഗോപാലിൽ നിന്നും ഏറ്റുവാങ്ങി.
ടൈറ്റസ് നിർമ്മിച്ച അടിയന്തരാവസ്ഥ കാലത്തെ അനുരാഗം എന്ന സിനിമ ഏറെ ശ്രദ്ധേയമായിരുന്നു.
ഈ സിനിമ ടൈറ്റസിനെ സിനിമാരംഗത്ത് ശ്രദ്ധേയനുമാക്കി.
ഗാനരചന രംഗത്തും ജീവകാരുണ്യ പ്രവർത്തനങ്ങളിലും ടൈറ്റസ് ആറ്റിങ്ങൽ സജീവമാണ് .