കമ്മീഷൻ അംഗം പി. ഷാജേഷ് ഭാസ്കറാണ് ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. വിദ്യാർത്ഥികളുടെ ബാഹ്യരൂപത്തേക്കാൾ അവരുടെ പഠന പുരോഗതിക്കും വ്യക്തിത്വ വികാസത്തിനുമാണ് വിദ്യാലയങ്ങൾ മുൻഗണന നൽകേണ്ടതെന്നും കമ്മീഷൻ ഓർമ്മിപ്പിച്ചു.
എന്നാൽ മുടി വളർത്തുമ്പോൾ കുട്ടികൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടെന്നും നിർദ്ദേശത്തിലുണ്ട്. കണ്ണുകളോ മുഖമോ മറയാത്ത രീതിയിൽ വളരെ വൃത്തിയായും സുരക്ഷിതമായും വേണം മുടി സൂക്ഷിക്കാൻ. ലബോറട്ടറി പ്രവർത്തനങ്ങൾ, കായിക മത്സരങ്ങൾ, പ്രാക്ടിക്കൽ ക്ലാസ്സുകൾ എന്നിവയിൽ പങ്കെടുക്കുമ്പോൾ സുരക്ഷയെ മുൻനിർത്തി നിർബന്ധമായും മുടി കെട്ടിവെക്കുകയോ ഹെയർ ബാൻഡ് ഉപയോഗിച്ച് ഒതുക്കിവെക്കുകയോ ചെയ്യണം. ആരോഗ്യത്തിന് ഹാനികരമാകുന്ന തരത്തിലുള്ള രാസവസ്തുക്കളോ കളറുകളോ മുടിയിൽ ഉപയോഗിക്കുന്നത് ഒഴിവാക്കണം. കൂടാതെ, ലിംഗനിർണയം നടത്തിയിട്ടില്ലാത്ത കുട്ടികൾക്ക് അവരുടെ താല്പര്യത്തിനനുസരിച്ച് മുടി പരിപാലിക്കുന്നതിനും അനുയോജ്യമായ ഡ്രസ്സ് കോഡ് തെരഞ്ഞെടുക്കുന്നതിനും പൂർണ്ണമായ അവകാശം ഉണ്ടായിരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.