അഷ്ടമുടി വടക്കേക്കര കൽപടിക്കൽ പുത്തൻ വീട്ടിൽ അബ്ദുൽ സലാം (മുഹമ്മദ് സലാം 37)ആണ് ഇന്നലെ ഉച്ചക്ക് 12.30ന് കൊല്ലം റെയിൽവേപോലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപെട്ടത്.
ലോക്കപ്പിന്റെ കുറ്റി തുറന്ന ഇയാൾ തന്ത്രപൂർവ്വം പുറത്ത് കടക്കുകയായിരുന്നു. കഴിഞ്ഞ ദിവസം സ്റ്റേഷന് സമീപത്തു നിന്നാണ് ഇയാൾ കഞ്ചാവുമായി പിടിയിലായത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയുടെ പക്കൽ നിന്ന് 2മൊബൈൽ ഫോണുകൾ കണ്ടെത്തി. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ 19ന് രാത്രി പാലരുവി ഏകസ്പ്രസ്സിലെ യാത്രക്കാരന്റെ പക്കൽ നിന്ന് മോഷണം പോയ ഫോൺ ആണെന്ന് തിരിച്ചറിഞ്ഞു.
തുടർന്ന് മോഷണം കഞ്ചാവ് കടത്തൽ എന്നീ വകുപ്പ് പ്രകാരം ഇയാൾക്കെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. നടപടികൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കുന്നതിനു കസ്റ്റഡിയിൽ പാർപ്പിച്ചിരുന്നതിനിടെയാണ് ഇയാൾ രക്ഷപെട്ടത്. കസ്റ്റഡിയിൽ നിന്ന് രക്ഷപെട്ടതിനും കേസ് രജിസ്റ്റർ ചെയ്തു. പ്രതിക്കായി വ്യാപക പരിശോധനയും തിരച്ചിലും ആരംഭിച്ചിട്ടുണ്ട്.