കൊല്ലം ബീച്ചിൽ തിരയിൽ പെട്ട് യുവാവ് മരണപ്പെട്ടു.

കൊല്ലം ബീച്ചിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ തിരയിൽപെട്ടു. അച്ഛനും രണ്ട് പെൺമക്കളുമാണ് തിരയിൽപെട്ടത്. കരയിടിഞ്ഞാണ് ഇവർ തിരയിൽപെട്ടത്. അപകടത്തിൽപെട്ട കുട്ടികളെ രക്ഷപെടുത്തി. കുട്ടികളുടെ പിതാവ് മരണപ്പെട്ടു.

കൊല്ലം ഗലീലിയോ സ്വദേശി മനോജ് എന്ന ജോസഫാണ് മരണപ്പെട്ടത്. മുന്നറിയിപ്പ് ലംഘിച്ച് കടലിനടുത്ത് നിന്നവരാണ് അപകടത്തിൽപ്പെട്ടത്. ഡ്യുട്ടിയിൽ ഉണ്ടായിരുന്ന 3 ലൈഫ് ഗാർഡുകളും അപകട സമയത്ത് സ്ഥലത്തില്ലായിരുന്നു എന്ന് പ്രദേശവാസികൾ പറഞ്ഞു.. മത്സ്യത്തൊഴിലാളികളാണ് മനോജിന്റെ മൃതദേഹം കടലിൽ നിന്ന് കണ്ടെടുത്തത്. ഇന്ന് ഉച്ചക്ക് മൂന്ന് മണിയോട് കൂടിയാണ് ഇവർ ബീച്ചിലെത്തിയത്..