പ്രഭാത സവാരിക്കിറങ്ങിയ വയോധികൻ കാറിടിച്ച് മരിച്ചു; ഡ്രൈവർ കസ്റ്റഡിയിൽ

നെടുമങ്ങാട് : പ്രഭാത സവാരിക്കിറങ്ങിയ വയോധികൻ കാറിടിച്ച് മരിച്ചു. നെടുമങ്ങാട് മൂഴി ലക്ഷ്മി മന്ദിരത്തിൽ ജി. ദിവാകരൻ (88) ആണ് മരിച്ചത്. ഇന്ന് (18/9/2026) രാവിലെ ഏഴരയോടെ നെടുമങ്ങാട് പുത്തൻപാലത്തിന് സമീപമായിരുന്നു അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തിൽ കാർ ഡ്രൈവറായ കൊപ്പം സ്വദേശി ഷജീറിനെ നെടുമങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തു. നിയന്ത്രണം വിട്ട കാർ കാൽനടയാത്രക്കാരനായ ദിവാകരനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. നെടുമങ്ങാട് പോലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. മൃതദേഹം നിലവിൽ നെടുമങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.