സ്വർണം വാങ്ങാൻ ജ്വല്ലറികൾ തമ്മിലുള്ള മത്സരം ശക്തമാകുന്നു

കേന്ദ്രസർക്കാരിന്റെ പുതിയ ചട്ടത്തിന് പിന്നാലെ പഴയ സ്വർണം വാങ്ങാൻ ജ്വല്ലറികൾ തമ്മിലുള്ള മത്സരം ശക്തമാകുന്നു. ഏത് ജ്വല്ലറിയിൽ നിന്നുള്ള സ്വർണമായാലും മികച്ച വില നൽകി വാങ്ങാൻ കടകൾ തയ്യാറാകുന്നതായാണ് റിപ്പോർട്ട്. പഴയ സ്വർണം വിൽക്കുമ്പോൾ ലഭിക്കുന്ന മൂല്യത്തിലെ വ്യത്യാസം വർധിച്ചതോടെ ജ്വല്ലറികൾക്ക് കൂടുതൽ ലാഭം ലഭിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതോടെ പഴയ സ്വർണവുമായി എത്തുന്ന ഉപഭോക്താക്കൾക്കായി പ്രമുഖ ജ്വല്ലറികൾ ആകർഷകമായ ഓഫറുകളും പരസ്യങ്ങളും നൽകുന്നുണ്ട്. ഉയർന്ന സ്വർണവിലയിൽ പുതിയ ആഭരണങ്ങളുടെ വിൽപ്പന കുറഞ്ഞതും സ്വർണം പണയം വയ്ക്കുന്നതിനേക്കാൾ വിൽക്കുന്നതാണ് ലാഭകരമെന്ന ചിന്തയും പഴയ സ്വർണ വിൽപ്പന വർധിക്കാൻ കാരണമാകുന്നതായി റിപ്പോർട്ട്.