കാത്തിരുന്ന മാറ്റം വന്നെത്തിയോ? ഇന്നത്തെ സ്വർണവില അറിയാം

സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇന്ന് സ്വർണവിലയിൽ ഇടിവ് സംഭവിച്ചിരിക്കുകയാണ്. പവന് 1,920 രൂപ കുറഞ്ഞ് 1,12,120 രൂപയും ​ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയുമായി. ഇത് സ്വർണം വാങ്ങാനായി കാത്തിരുന്നവർക്ക് ആശ്വാസമായിരിക്കുകയാണ്.
ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് സെപ്റ്റംബർ ഒന്നിനായിരുന്നു. അന്ന് പവന് 1,15,080 രൂപയും ​ഗ്രാമിന് 14,385 രൂപയുമായിരുന്നു. സെപ്റ്റംബർ രണ്ടിനാണ് ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത്. അന്ന് പവന് 1,11,480 രൂപയും ​ഗ്രാമിന് 13,935 രൂപയുമായിരുന്നു.
സംസ്ഥാനത്തെ വെള്ളിവിലയിലും ഇന്ന് ഇടിവ് സംഭവിച്ചിട്ടുണ്ട്. ​ഗ്രാമിന് 245 രൂപയും ഒരു കിലോ​ഗ്രാമിന് 245,000 രൂപയുമാണ്. കഴിഞ്ഞ ദിവസം ​ഗ്രാമിന് 255 രൂപയായിരുന്നു. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.