20 ദിവസമായി പ്ലാന്റ് പ്രവർത്തിക്കുന്നില്ല. പ്ലാന്റ് പുനർനിർമാണമെന്നാണ് ദേവസ്വത്തിന്റെ ഭാഗത്ത് നിന്നുള്ള വിശദീകരണം. ഒരാൾക്ക് ഒരു അരവണ വീതം ആണ് ഇന്നലെ രാത്രിയിൽ നൽകിയത്. ഇതേ തുടർന്ന് തീർത്ഥാടകർ ബഹളം വച്ചിരുന്നു. മൂന്നുലക്ഷം കരുതൽ സ്റ്റോക്ക് ഉണ്ടായിരുന്നു. എന്നാൽ തിരക്ക് കൂടിയെന്നാണ് ദേവസ്വം ബോർഡ് വിശദീകരണം. തിരക്ക് മുൻകൂട്ടി കാണുന്നതിൽ ബോർഡിന് വീഴ്ച പറ്റിയെന്ന് ആക്ഷേപമുയരുന്നുണ്ട്.
അതേസമയം, ശബരിമല സീസണിൻ്റെ ഒരു മാസം മുമ്പെങ്കിലും കാര്യക്ഷമമായി മുന്നൊരുക്കങ്ങൾ നടത്തേണ്ടതുണ്ട്. എന്നാൽ ടെണ്ടർ-ലേലം നടപടികൾ വൈകുന്നതും തിരിച്ചടി ഉണ്ടാകുന്നുണ്ട്. 80 ശതമാനം പ്രവർത്തനങ്ങൾ സെപ്തംബർ പകുതിയോടെ പൂർത്തീകരിക്കുകയാണ് പതിവ്. എന്നാൽ ടെണ്ടർ നടപടികൾപോലും പൂർത്തിയാകാത്ത സാഹചര്യത്തിൽ തീർഥാടനകാലം വിശ്വാസികൾക്ക് ദുരിതകാലമാകും.അരവണ ഡപ്പിയും ഫ്ളിപ്പ് ലിഡും ആവശ്യത്തിന് സംഭരിച്ചില്ല. അരവണ ഡപ്പികൾ ഓഗസ്തിൽ എത്തേണ്ടതായിരുന്നു. എന്നാൽ ഇതിനുള്ള ടെണ്ടർ നൽകിയതേയുള്ളൂ. സീസൻ്റെ മുന്നൊരുക്കങ്ങൾ എവിടെയുമെത്തിയില്ലയെന്നതാണ് വസ്‌തുത.