ബൈക്കിടിച്ച് യുവാവ് മരിച്ചു

കല്ലറ.. വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന ബാർബർ തൊഴിലാളി പാലോട് പേരയം പൊടിക്കിലാം വിഷ്ണു വിലാസത്തിൽ വിഷ്ണു(35) മരിച്ചു. ഇക്കഴിഞ്ഞ ഉത്രാടദിനത്തിൽ രാത്രിയിൽ ജോലി കഴിഞ്ഞു വീട്ടിലേക്ക് വരവേ കല്ലറ മിത്യമ്മല മടത്തുവതുക്കലിൽ റോഡരികിൽ ബൈക്ക് ഒതുക്കി ഫോൺ ചെയ്യവേ മറ്റൊരു ബൈക്ക് അമിത വേഗത്തിൽ വന്ന് ഇടിച്ചു തെറിപ്പിച്ചതായി പറയുന്നു. പോലീസ് കേസെടുത്തു. ഭാസി, ശ്രീകുമാരി ദമ്പതികളുടെ മകനാണ്. സഹോദരി: വൈഷ്ണവി. സഞ്ചയനം: ശനിയാഴ്ച 9ന്