എടിഎം കൗണ്ടറിലെ സെക്യൂരിറ്റി ജീവനക്കാരൻ മരിച്ച നിലയിൽ.

ചെങ്ങന്നൂർ: കോടുകുളഞ്ഞി ഫെഡറൽ ബാങ്ക് എടിഎം കൗണ്ടറിലെ സെക്യൂരിറ്റി ജീവനക്കാരനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പുലിയൂർ ഗ്രാമപഞ്ചായത്ത് 12-ാം വാർഡിൽ ഇലഞ്ഞിമേൽ അനുഗ്രഹ ഭവനിൽ ഡാനിയേൽ ഐസക്ക് (69) ആണ് മരിച്ചത്.

രാത്രി ഡ്യൂട്ടിയിലായിരുന്ന ഡാനിയേൽ ഐസക്കിനെ എടിഎം കൗണ്ടറിന് മുന്നിലെ കസേരയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭാര്യയും ഒരു മകനുമുണ്ട്.

വെൺമണി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ചെങ്ങന്നൂർ മെമ്മോറിയൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.