വയനാട്: അനുവദനീയമായതിലും അധികം മദ്യം അനധികൃതമായി സൂക്ഷിച്ച കേസിൽ റിമാൻഡിലായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എം.ഡി ആന്റോ അഗസ്റ്റിന്റെ വയനാട് വാഴവറ്റയിലെ വീട് നിർമിച്ചത് ദുരന്തനിവാരണ അതോറിറ്റിയുടെ ചട്ടങ്ങൾ ലംഘിച്ചാണെന്ന് എക്സൈസ്. ഈ വീട് കേന്ദ്രീകരിച്ച് സമാന്തര ബാർ നടത്താനായിരുന്നു ആന്റോയുടെ പദ്ധതിയെന്നും എക്സൈസ് കണ്ടെത്തിയതായി കസ്റ്റഡി അപേക്ഷയിൽ വ്യക്തമാക്കുന്നു. വയനാട് വാഴവറ്റയിലെ വീടിന്റെ നിർമാണത്തിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശങ്ങൾ ലംഘിച്ചതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയെന്നാണ് എക്സൈസ് വ്യക്തമാക്കുന്നത്. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ആർ.എൻ. ബൈജു തയ്യാറാക്കിയ കസ്റ്റഡി അപേക്ഷയിലാണ് നിർമാണവുമായി ബന്ധപ്പെട്ട ചട്ടലംഘനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്....