*മലയിൻകീഴിൽ ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്തു കൊലപ്പെടുത്തി*

തിരുവനന്തപുരം: മലയിൻകീഴ് വിളവൂർക്കലിൽ ഒന്നര വയസ്സുള്ള കുഞ്ഞിനെ അമ്മ കഴുത്തറുത്തു കൊലപ്പെടുത്തി. വിളവൂർക്കൽ സ്വദേശികളായ അഭിജിത്ത്-ക്രിസ്റ്റി ദമ്പതികളുടെ ഏകമകൾ അന്നയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അമ്മ ക്രിസ്റ്റിയെ മലയിൻകീഴ് പോലീസ് കസ്റ്റഡിയിലെടുത്തു.

മുറിയിൽ നിന്നും കുഞ്ഞിന്റെ കരച്ചിൽ കേട്ടെത്തിയ ബന്ധുക്കൾ വാതിൽ തുറന്നപ്പോഴാണ് ചോരയിൽ കുളിച്ച നിലയിൽ കുഞ്ഞിനെ കണ്ടത്. ഉടൻ തന്നെ കുഞ്ഞിനെ മലയിൻകീഴ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നീട് എസ്എടി ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.