പ്രശസ്ത മാപ്പിളപ്പാട്ട് സംഗീതസംവിധായകനും തബലിസ്തുമായ കോഴിക്കോട് അബൂബക്കർ അന്തരിച്ചു

കോഴിക്കോട്.. പ്രശസ്ത മാപ്പിളപ്പാട്ട് സംഗീതസംവിധായകനും തബലിസ്തുമായ കോഴിക്കോട് അബൂബക്കർ അന്തരിച്ചു 
മാപ്പിളപ്പാട്ട് ശാഖയിലെ അനുഗ്രഹീത കലാകാരനും, സംഗീതസംവിധായകനും, പ്രശസ്ത തബലിസ്തുമായ കോഴിക്കോട് അബൂബക്കർ (അവുക്ക - 80) അന്തരിച്ചു. അരീക്കോട് ഉള്ളിശ്ശേരികുന്നിലെ വീട്ടിൽ തിങ്കളാഴ്ച രാത്രി 12 മണിയോടെയായിരുന്നു അന്ത്യം.
സംഗീതലോകത്തിന് മൂവായിരത്തിലധികം അനശ്വരഗാനങ്ങൾ സമ്മാനിച്ച പ്രതിഭയാണ് അദ്ദേഹം. യേശുദാസ് പാടിയ 'കരയാനും പറയാനും മനം തുറന്നിരക്കാനും ', കെ.എസ്. ചിത്ര പാടിയ 'യത്തീമിനതാണ്' തുടങ്ങി ഒട്ടനവധി സൂപ്പർഹിറ്റ് ഗാനങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായിമാറി. ദേവരാജൻ മാസ്റ്ററുടെയും ബോംബെ രവിയുടെയും പ്രിയ തബലിസ്റ്റ് കൂടിയായിരുന്നു അദ്ദേഹം.
 ഭാര്യ: കെ.വി. സുബൈദ
 മക്കൾ: ഗുലാം അലി, പരേതനായ ഫയാസ്, റോഷ്നി, ഫെമിന, സജിൻ
 മരുമക്കൾ: സലാം, അസീസ്‌, അസീസ്‌ കാഞ്ഞങ്ങാട്, സുദാബി, അഫ്സീന
നമ്മുടെ സംഗീത ലോകത്തിന് വലിയൊരു നഷ്ടമാണ് ഈ വേർപാട് 

പ്രശസ്ത മാപ്പിളപ്പാട്ട് സംഗീത സംവിധായകനും ഹാർമോണിയം, തബല വാദകനുമായ കോഴിക്കോട് അബൂബക്കർ എന്ന പ്രിയങ്കരനായ അവുക്കാക്ക നിര്യാതനായി.

സംഗീത ലോകത്തെ അതികായരായിരുന്ന MS ബാബുരാജ്, SM കോയ, എന്നിവരുടെ ശിശ്യനായിരുന്നു അദ്ദേഹം.
പ്രശസ്ത ഗായകരായിരുന്ന കോഴിക്കോട് CA അബൂബക്കർ, VM കുട്ടി ,KMK വെള്ളയിൽ എന്നിവരുടെ ഗാനമേള ട്രൂപ്പിലെ തബലിസ്റ്റും ഗായകനുമായിയിട്ടാണ് അരങ്ങേറ്റം.

ബാപ്പു വെള്ളിപ്പറമ്പ് കോഴിക്കോട് അബൂബക്കർ കൂട്ട് കെട്ടിൽ നിന്ന് അനവധി നിരവധി ഹിറ്റ്കൾ കലാ കൈരളിക്ക് സമ്മാനിച്ചു.

📍കരയാനും പറയാനും മനം തുറന്നിരിക്കാനും....
📍കിളിയെ ദിക്ക്ർ പാടി കിളിയെ....
📍യത്തീമിന്നത്താണി ഏകി കൊണ്ടത്താഴം....
📍ഉടനെ കഴുത്തെൻ്റേതറുക്കൂ....(new version)
📍ഉമ്മയെ ചോദിച്ചു പൊന്നും മോള് കരയല്ലെ....
📍പതിവായ് ഞാൻ കരമുയർത്തീ....
📍താലോലം താലോലം താലോലം കുഞ്ഞേ....
📍ആറ്റിതണുപ്പിച്ച കഞ്ഞി....
📍അള്ളാ റസൂലിനെയും കഴിഞ്ഞെനിക്ക് ....
📍ഉടനെ ജുമൈലത്ത് ഇറങ്കി ....
📍കടക്കണ്ണിൻ മുന കൊണ്ടെൻ....
📍കണ്ണീരിൽ മുങ്ങി ഞാൻ....
📍അഖില പ്രവാചകരായുള്ളെ.....
📍മക്കത്ത് പൂത്തൊരു ഈന്തമരത്തിലെ.....
📍നടന്ന ദൂരം നമ്മളിനി നടക്കുമോ...(മൂസക്ക അവസാനമായി പാടിയ ഗാനം)
📍കത്തുന്ന ശംസ് ഒരു ചാണ് മേലെ....
📍പാറിപ്പോകും പൈങ്കിളിയെ നിൽക്കുമോ....
📍സുബ്ഹി തൊട്ട് നിൻ്റെ മുന്നിൽ....
📍മനസ്സകളിൽ മുഹബത്ത്....
📍പുന്നാര മെഹബൂബിൻ....
📍എല്ലാം പടെയ്ത്തുള്ള....
📍പണ്ടവൻ തന്നുടെ....
📍അവളല്ല ഫാത്തിമ....
📍അരികില് വന്നോട്ടെ വന്നോട്ടെ....
📍മൗത്തും ഹയാത്തിനും....

തുടങ്ങി എണ്ണിയാലൊതുങ്ങാത്ത പഴയതും പുതിയതുമായ ധാരാളം ഇമ്പമാർന്ന മാപ്പിളപ്പാട്ടുക്കൾക്ക് ഈണം നൽകിയ മഹാപ്രതിഭയായിരുന്നു അദ്ദേഹം..