പിക്കപ്പ് വാൻ മറിഞ്ഞു; മൂന്ന് പേർക്ക് പരിക്ക്
നാവായിക്കുളം: മുക്കുകടയിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞു. മൂന്ന് പേർക്ക് പരിക്കേറ്റതായാണ് വിവരം.
പുന്നോട് ഭാഗത്ത് നിന്ന് എത്തിയ കാർ മെയിൻ റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാൻ മറിഞ്ഞാണ് അപകടമുണ്ടായത്.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് പ്രദേശത്ത് ഗതാഗത തടസ്സവും ഉണ്ടായി.